ആലപ്പുഴയില്‍ വിദേശ വനിതയെ പീഡിപ്പിച്ചു; ഹോം സ്റ്റേ ഉടമ അറസ്റ്റിൽ

ആലപ്പുഴ: വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. മസാജ് ചെയ്തു നൽകാമെന്നു പറഞ്ഞ് വിദേശ വനിത താമസിച്ചിരുന്ന മുറിയിൽ കയറിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വിദേശ വനിതയുടെ പരാതി പ്രകാരമായിരുന്നു നടപടി. പ്രതിയെ റിമാൻഡ്‌ ചെയ്തു.