എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു

എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ എസ്പിജി ചീഫായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.