
കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മുൻ എസ്ഐ വെട്ടി പരിക്കേല്പിച്ചു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ പൊലീസുകാരനായ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോള്‍ മദ്യപിച്ച് ഭാര്യയേയും മക്കളെയും ഉപദ്രവിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പൊലീസ് എത്തിയത്. വാതില്‍ തുറക്കുന്നതിനിടെ പോള്‍ എസ്ഐ സുനില്‍കുമാറിന്റെ കയ്യില്‍ കുത്തുകയായിരുന്നു.


പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. പോൾ ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്.























