കോട്ടയത്ത് പ്രവാസി കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍

കോട്ടയം: പ്രവാസിയെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിലായിരുന്നു മൃതദേഹം. ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരം നല്‍കി. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി വിശദ പരിശോധന ആരംഭിച്ചു. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്കു മുന്‍പാണ് മടങ്ങിയെത്തിയത്.