ചക്ക വേവിച്ചു കൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയുടെ കൈകള്‍ അടിച്ചൊടിച്ചു; മകൻ അറസ്റ്റിൽ

പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. റാന്നിയിലാണ് സംഭവം. 65കാരി സരോജിനിയുടെ ഇരുകൈകളുമാണ് മകൻ തല്ലിയൊടിച്ചത്. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മർദ്ദിച്ചതുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.