തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഏങ്ങണ്ടിയൂര്‍ (തൃശ്ശൂര്‍): തൃശ്ശൂര്‍ അഞ്ചാംകല്ല് പടിഞ്ഞാറ് കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുനാണ് (28) മരിച്ചത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് മിഥുന് കുത്തേറ്റത്. ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയതെന്ന് പറയുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലര്‍ പോലീസ് കസ്റ്റഡിയിലാണ്.