കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ അസം സ്വദേശികൾ പീഡിപ്പിച്ചത്. 18 വയസും 21 വയസുമാണ് പ്രതികളാണ് അറസ്റ്റിലായത്.

പെരുമ്പാവൂരിലെ പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു കുഞ്ഞിനെ പ്രതികൾ പീഡിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കുകയും പ്രതികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.

























