
തിരുവനന്തപുരം: സോളർ വിവാദം കത്തിനില്‍ക്കെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ്.നായർ. ‘പ്രതിനായിക’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രം പുറത്തിറങ്ങി. തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ആത്മകഥയുടെ കവർചിത്രം സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായുള്ള ‘റെസ്പോൺസ് ബുക്കാ’ണ് പുസ്തകം പുറത്തിറക്കുന്നത്.


റെസ്പോണ്‍സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യില്‍ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും വെളിപ്പെടുത്തുമെന്നാണ് പ്രസാധകർ അറിയിച്ചിരിക്കുന്നത്.























