യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ എസ്ഐ വലിച്ചുകീറി’

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് തടഞ്ഞുവച്ച വനിതാ പ്രവര്‍ത്തകരെ വി.ഡി. സതീശനെത്തി മോചിപ്പിച്ചു. പൊലീസ് വനിതാ പ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. വസ്ത്രം വലിച്ചുകീറിയ പുരുഷ എസ്ഐക്കെതിരെ നടപടിയെടുക്കണം. എസ്എഫ്ഐ പെണ്‍കുട്ടികള്‍ക്കായിരുന്നെങ്കില്‍ പൊലീസ് ഫീഡിങ് ബോട്ടില്‍ നല്‍കിയേനേയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

നിലവിൽ രാഹുലിനൊപ്പം വനിതാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവർത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകർത്തു. നിലവിൽ പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺ​ഗ്രസ്.