വയനാട്: ചെതലയം ആറാം വയലിൽ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജു (56) വെട്ടിക്കൊന്നത്. ഇതിനു ശേഷം ഷാജുവും ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബവഴക്കാണ് കാരണമെന്ന് പറയപ്പെടുന്നു. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി.
























