കൊച്ചി: ശബരിമലയിലേക്ക് തീർഥാടനത്തിന് വരുന്ന വാഹനങ്ങളിള്‍ അലങ്കാരം പാടില്ലെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി എന്‍ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി.

























