കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീണ്ടും കാക്കി യൂണിഫോം; വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും നീല യൂണിഫോമുകള്‍ക്ക് പകരം ഇനി കാക്കി യൂണിഫോമുകളാകും. മെക്കാനിക്കല്‍ വിഭാഗം നീല യൂണിഫോമിലേക്ക് മാറും. യൂണിഫോമുകളുടെ വിതരണോദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. യൂണിഫോമിനൊപ്പം നെയിം ബോര്‍ഡുമുണ്ടാകും.

2015ലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയില്‍ നിന്ന് മാറ്റി, നീലയാക്കിയത്. കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് കാക്കി പാന്റ്സും കാക്കി ഹാഫ് കൈ ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓഫര്‍കോട്ടും. പുതിയ യൂണിഫോമില്‍ നെയിം പ്ലേറ്റോ പെന്‍നമ്പരോ ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.