തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനം വരെയാണ് മനുഷ്യച്ചങ്ങല. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് മനുഷ്യച്ചങ്ങല തീർത്തത്. വൈകുന്നേരം അഞ്ചു മണിക്ക് മനുഷ്യച്ചങ്ങലയിൽ അണിനിരന്നവർ പ്രതിജ്ഞയെടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളും നിരവധി പ്രമുഖരും മനുഷ്യച്ചങ്ങലയായി അണിനിരന്നു.

























