കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യയാണ് മരിച്ചത്. 23 വയസായിരുന്നു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ്നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.

പേരയത്തെ കടയില്‍ നിന്ന് ടിന്നര്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വഴി യാത്രകാരനായ യുവാവാണ് യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ബാഗും സമീപത്ത് കണ്ടെത്തി.

























