തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത ജോസഫിനെ സർക്കാർ അവഹേളിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ജോസഫ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ധനമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.

സർക്കാരിന്റെ മുൻഗണന കേരളീയത്തിനും നവകേരള സദസിനുമാണെന്നും ക്ഷേമപെൻഷൻ നൽകുന്നതിനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് 18 മാസം ക്ഷേമപെൻഷൻ നൽകിയില്ലെന്ന ധനമന്ത്രിയുടെ വാദത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു.

























