ടൂര്‍ പോകാന്‍ അനുവദിച്ചില്ല; പാലക്കാട് അഞ്ചാം ക്ലാസുകാരൻ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

പാലക്കാട്: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നാണ് മരിച്ചത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം.