തിരുവല്ലയിൽ 20കാരി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചില്ല, പൊലീസ് കേസെടുത്തു

പത്തനംതിട്ട: തിരുവല്ലയില്‍ അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ 20 കാരിയാണ് പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവര്‍ പ്രസവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കാമുകനിൽ നിന്ന് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.