നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും.

മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ ഹനീഫിന്റെ ആദ്യ ചിത്രം ചെപ്പ് കിലുക്കണ ചങ്ങാതി ആണ്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടു. ജലധാര ബമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.