നെയ്യാറ്റിൻകരയിൽ ബൈക്കിൽ ടോറസ് ലോറി ഇടിച്ചുകയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചുകയറി മൂന്നു വയസ്സുകാരൻ മരിച്ചു. രാവിലെ അപ്പൂപ്പനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ആരിഷാണ് ടോറസ് വാഹനത്തിൻെറ അടിയിൽപ്പെട്ട് മരിച്ചത്. അമ്മ രേഷ്മെക്കൊപ്പം ആറു വയസ്സുകാരൻ ആരോണും അനിയൻ ആരിഷും അപ്പൂപ്പൻ ഓടിച്ച ബൈക്കിൻെറ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തിൽ വന്ന ടോറസ് ബൈക്കിൻെറ പിന്നിലിടിച്ച തെറിപ്പിച്ചു. രാവിലെ ഒൻപതരയോടെയാണ് അപകടം.

ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ സഹോദരൻ ആരോണ്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്റ്റീഫനും രേഷ്മക്കും പരിക്കേറ്റു. അപകടത്തിന ശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.

തമിഴ്നട് രജിസ്ട്രേഷൻ ലോറിയാണ് അമതിവേഗത്തിലെത്തി ബൈക്കിന് പിന്നിലിടിച്ചത്. മൂത്തമകൻ ആരോണിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിലെ പൊലിസ് സ്റ്റേഷൻ സിവിൽ പൊലിസ് ഓഫീസർ ജിജിയാണ് ആരിഷിൻെറ അച്ഛൻ. നെയ്യാറ്റിൻകര പൊലിസ് അപകടമരണത്തിന് കേസെടുത്തു.