നോ ബോഡി ടച്ചിങ്; മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

കൊച്ചി: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിവാദം കത്തി നില്‍ക്കെ വീണ്ടും വാര്‍ത്തയില്‍ നിറ‍ഞ്ഞ് സുരേഷ് ഗോപി. ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് നോ ബോഡി ടച്ചിങ് എന്നു പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറി.

കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത്. ‘മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല.

കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.