പരിപാടിയിൽ പങ്കെടുക്കാന്‍ ആളില്ല; പ്രകോപിതനായി വേദി വിട്ട് എം എം മണി

ഇടുക്കി: ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിൽ ദേഷ്യപ്പെട്ട് വേദിയില്‍ നിന്നിറങ്ങിപ്പോയി എം എം മണി എംഎൽഎ. മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്‍റായുള്ള പഞ്ചായത്തിന്‍റെ കേരളോത്സവ സമാപന വേദിയിലാണ് സംഭവം. കരുണാപുരം പഞ്ചായത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കുന്നുവെന്ന് മണി ആരോപിക്കുമ്പോള്‍ നേരത്തെ പരിപാടി തുടങ്ങിയതിനാല്‍ ആളുകുറഞ്ഞെന്നാണ് മിനിയുടെ മറുപടി.

കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വന്നത്. ഇതാണ് എംഎം മണിയെ പ്രകോപിപ്പിച്ചത്. ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടന്‍ മടങ്ങുകയായിരുന്നു.