
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി മരിച്ചു. രായമംഗലം സ്വദേശി അല്ക്കഅന്ന ബിനുവാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം അഞ്ചിനാണ് ഇരിങ്ങോര്‍ സ്വദേശിയായ ബേസില്‍ എന്ന യുവാവ് വെട്ടി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വെട്ടിയ ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 21കാരനായ ബേസില്‍ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസില്‍ തൂങ്ങിമരിച്ചിരുന്നു.


വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടുകയായിരുന്നു. പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. ദിവസങ്ങളോളം ചികിത്സയില്‍ തുടര്‍ന്നതിന് ശേഷണാണ് ഇന്ന് വൈകുന്നേരത്തോടെ പെണ്‍കുട്ടി മരിച്ചത്.























