പെൻഷൻ മുടങ്ങിയിട്ട് 5 മാസം; കോഴിക്കോട് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ ആണ് മരിച്ചത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത്‌ ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.

അതേസമയം, പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് പ്രതികരിച്ചു. ജോസഫ് മുന്‍പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണന്ന് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു.