ഫോക്കസ് ന്യൂസ് ടി വി വിഷ്വല്‍ എഡിറ്റർ അനൂപ് ഗോപിയുടെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ഫോക്കസ് ന്യൂസ് ടി വി വിഷ്വല്‍ എഡിറ്റർ അനൂപ് ഗോപിയുടെ പിതാവ് ഗോപി സി (65) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ഏറെ കാലമായി ചികിത്സയില്‍ ആയിരുന്നു. തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക് നെടുമങ്ങാട് ഇളവട്ടം സ്വഭവനത്തില്‍ നടക്കും . പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നെടുമങ്ങാട് ഇളവട്ടം സി എസ് ഐ ദേവാലയത്തില്‍.

ഭാര്യ സുലോചന, അനൂപ് ഗോപി(ഫോക്കസ് ന്യൂസ് വിഷ്വല്‍ എഡിറ്റര്‍) , അഖില്‍ ഗോപി എന്നിവര്‍ മക്കളാണ്.