
വര്‍ക്കല: മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതി വിവേചനം നടത്തിയ ശാന്തിക്കാരനെ പിരിച്ചുവിടണമെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി കെ. രാധാകൃഷ്ണനുണ്ടായ അനുഭവം അപമാനകരമാണ്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതു ചെറുത്തുതോല്‍പ്പിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.


സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ ഭ്രാന്താലയമായി തന്നെ നിലനിര്‍ത്തുന്നതിന് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വാമി പറഞ്ഞു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധിദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.























