യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃ സഹോദരി അറസ്റ്റിൽ

കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസില്‍ ഭർതൃ സഹോദരി ഹഫ്സത്ത് കൂടി അറസ്റ്റിൽ. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ വടകര DySPക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ഹഫ്സത്ത്.

സംഭവത്തിൽ ഭർതൃ മാതാവിനെയും ഷബ്‌നയുടെ ഭർത്താവായ ഹബീബിന്റെ അമ്മാവൻ ഹനീഫയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3 ആയി. നേരത്തേ കോഴിക്കോട്ടെ ലോ‍ഡ്ജിൽ നിന്നായിരുന്നു ഭർതൃ മാതാവ് നബീസയെ അറസ്റ്റ് ചെയ്തത്. ഭർതൃപിതാവിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഡിസംബർ 4-നാണ് ഷബ്നയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തന്നെ ഭർതൃവീട്ടുകാർ മർദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായും ഷബ്ന പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്ന തൂങ്ങി മരിക്കാൻ ഇടയാക്കിയതെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി.