വിജയകാന്തിന്റെ മരണാനന്തര ചടങ്ങിലെത്തിയ നടൻ വിജയിക്ക് നേരേ ചെരുപ്പേറ്

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടൻ വിജയ്‌യ്ക്കു നേരെ ചെരുപ്പേറ്.വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തലനാരിഴയ്ക്ക് വിജയ്‌യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്നതും വീഡിയോയിൽ കാണാം. ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.

ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.