പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂർ സ്വദേശി വി എ മുരളി(59) ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ മുരളി കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
























