തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി ഔൺസിന് 2046 രൂപയിലെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 5800 രൂപയിലും പവന് 46,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

ഇന്ന് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5815 രൂപയും പവന് 120 വർധിച്ച് ഒരു പവൻ എട്ട് ഗ്രാം സ്വർണത്തിന് 46,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.


ഇന്നലെ സംസ്ഥാനത്ത് പവന് 46,400 രൂപയിലും ഗ്രാമിന് 5800 രൂപയിലുമായിരുന്നു വ്യാപാരം.























