ആലപ്പുഴ: ചാരുംമൂട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചാരുംമൂട് സ്വദേശി 9 വയസുള്ള ശ്രാവന്ത് ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രാവന്ത്. രണ്ടു മാസം മുൻപ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ആയിരുന്നു നായ ആക്രമിച്ചത്. എന്നാൽ ഭയം കാരണം ൺകുട്ടി കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല.

പരിക്ക് ശ്രദ്ധയിൽ പെടാത്തതിന് തുടർന്ന് വാക്സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുൻപാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കടുത്ത പണി ബാധിച്ച കുട്ടിയെ പേവിഷ ബാധ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ആണ് വിവരം അറിയുന്നത്.

























