ആലപ്പുഴ കരുവാറ്റയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും പ്ലസ് വൺ വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കന്നോലിൽ കോളനിയിൽ താമസിക്കുന്ന ശ്രീജിത്തും (38) പള്ളിപ്പാട് സ്വദേശിനിയായ 17 കാരിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.

തിരുവനന്തപുരം നോർത്ത് – അമൃത്‌സർ എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.

ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടർന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസിനു മുൻപിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.