അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.