വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം.

രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല.ഇതേത്തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. രമ്യയുടെ വീടിനടുത്തെ റോഡിൽ വച്ചാണ് ഇന്ന് രാവിലെ ദീപകും രമ്യയും വഴിയിൽ വച്ച് സംസാരിച്ചിരുന്നു. പിന്നീട് ഭയന്ന് രമ്യ വീട്ടിലേക്ക് ഓടിയെന്നും പിന്നാലെ ദീപകും രമ്യയുടെ വീട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്.