സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ല; ഗതാഗത മന്ത്രി

സ്വകാര്യ ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതോടെ മത്സരയോട്ടം കുറയുമെന്നും ബസുകളുടെ നിയമ ലംഘനങ്ങൾ കുറയുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളിൽ സ്ഥാപിക്കുന്ന ക്യാമറ ജിപിഎസുമായി ബന്ധപ്പെടുത്തി ബസുകളെ തത്സമയം നീരീക്ഷിക്കുന്നതും ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31ആണ്. നവംബർ 1 ന് മുമ്പ് സീറ്റ് ബെൽറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമാക്കണമെന്ന് മന്ത്രി പറഞ്ഞു.