വാളയാര്‍ പീഡനക്കേസിലെ പ്രതി മരിച്ച നിലയില്‍

ആലുവ: വാളയാര്‍ പീഡനക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കേസിലെ നാലാംപ്രതി അട്ടപ്പള്ളം സ്വദേശി കുട്ടിമധുവാണ്
ആലുവ ബിനാനിപുരത്ത് സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ചത്.

അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കം ചെയ്യാനും കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു കുട്ടിമധു. കഴിഞ്ഞ ദിവസമാണ് കുട്ടിമധു ജോലിക്കായി ബിനാനിപുരതെത്തിയത്. രാവിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.