കുമാരനെല്ലൂരില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ അമ്മയുടെ കണ്‍മുന്നില്‍വച്ച് യുവതി ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം: അമ്മയുടെ കണ്‍മുന്നില്‍വച്ച് യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പാലാ സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10.10 ഓടെയാണ് അപകടമുണ്ടായത്. അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.