തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ തുറന്നടിച്ച് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്.എഫ്.ഐക്കാരെന്ന് ദേവൻ പറഞ്ഞു. ബി.ജെ.പി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ലെന്നും അവർ കൂടി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാരാണ്. ഭീമൻ രഘുവിനും രാജസേനനും രാഷ്ട്രീയക്കാരല്ല. ഒരു ഗ്ലാമറിന്റെ പേരിൽ ബി.ജെ.പിയിൽ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല അവർ വന്നതെന്നും ദൈവം പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്.

























