കണ്ണൂരിൽ സ്ഫോടനം; 2 കുട്ടികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം ഉണ്ടയതായി വിവരം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. അപകടത്തിൽ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.