തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) രംഗത്ത്. മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോൺഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു.

കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

























