ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ പാറക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. ചെന്നൈ ടീ നഗര്‍ സ്വദേശി ദാമോദരന്റെ മകന്‍ സന്തോഷ്(19), ബന്ധുകൂടിയായ ബോസിന്റെ മകന്‍ അവിനാഷ്(21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.15-ന് ആണ് അപകടം.

ശബരിമലയില്‍ ചൊവ്വാഴ്ച ദര്‍ശനം നടത്തിയ ശേഷം ചെങ്ങന്നൂരിലെത്തി തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന സംഘത്തിലെ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.


രണ്ടു മണിക്കൂറെടുത്ത് അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം നടത്തിയ തിരിച്ചിലിനൊടുവില്‍ പാറയുടെ ഭാഗത്ത് 200 മീറ്റര്‍ മാറിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്.
ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ 22 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 10 പേരാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പ്പെട്ടസന്തോഷിനെ രക്ഷിക്കാനിറങ്ങിയപ്പോള്‍ അവിനാഷും അപകടത്തില്‍പ്പെടുകയായിരുന്നു.























