തിരുവല്ലത്തെ ഷഹാനയുടെ മരണം: ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, നൗഫലിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. 22 വയസ്സുകാരി ഷഹ്ന, ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നൗലിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഗാർഹിക പീഡനം നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കും.