കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീക്കുട്ടൻ(30) ആണ് പിടിയിലായത്. ക്യാരംസ് കളിച്ചുകൊണ്ടിരിക്കെ തര്‍ക്കമുണ്ടാവുകയും സുഹൃത്തായ ശ്രീനാഥിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു പ്രതി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

ശ്രീക്കുട്ടനും സുഹൃത്തുക്കളും ക്യാരംസ് കളിക്കുന്നതിനിടെ ശ്രീനാഥിന്റെ കയ്യിലുണ്ടായിരുന്ന ക്യാരംസ് കോയിൻ നിലത്ത് വീണു. ഇക്കാര്യം പറഞ്ഞ് ശ്രീക്കുട്ടൻ ശ്രീനാഥിനോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ശ്രീക്കുട്ടൻ തന്റെ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് യുവാവിന്റെ തലയ്‌ക്കടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ശ്രീനാഥിന്റെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു.


ശ്രീനാഥ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.























