മലപ്പുറത്ത് ഗവർണക്കെതിരെ എസ്എഫ്ഐയുടെ ബാനറും കരിങ്കൊടിയും

മലപ്പുറം: പൊന്നാനിയിൽ സിപിഎം, എസ്എഫ്ഐ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത്ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. ഭരിക്കുന്നവർ തന്നെ കരിങ്കൊടി കാണിക്കുന്നതിലെ അനൗചിത്യം ഗവർണർ വേദിയിൽ ചൂണ്ടിക്കാട്ടി

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപു തന്നെ എരമംഗലം ടൗണിൽ ഗവർക്കെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തിയിരുന്നു. ഗവർണറുടെ വാഹനവ്യൂഹം എരമംഗലം ടൗണിൽ എത്തുബോൾ കരിങ്കൊടികളുമായി എസ് എഫ് ഐ , ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഭരിക്കുന്നവർ തന്നെ ഭരണ സംവിധാനത്തെ വെല്ലുവിളിക്കുകയാണന്ന് ഗവർണർ പറഞ്ഞു.

ഗായകൻ എം ജി ശ്രീകുമാർ, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർ, നിലമ്പൂർ ആയിഷ, അമ്മിണിതമ്പുരാട്ടി തുടണ്ടിയവർക്ക് ഗവർണർ പുരസ്കാരം സമ്മാനിച്ചു. എം ജി ശ്രീകുമാർ വേദിയിൽ ആലപിച്ച ഗാനത്തിന് കയ്യടിച്ച് പ്രോൽസാഹനം നൽകിയാണ് ഗവർണർ മടങ്ങിയത്.