രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് നടൻ ഉണ്ണിമുകുന്ദൻ

കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് നടൻ ഉണ്ണിമുകുന്ദൻ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണണെന്നും നടൻ ആഹ്വാനം ചെയ്തു.

ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചത്. ചിത്രയുടെ വീഡയോ വലിയ വിവാദമായിരുന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ.