പ്രാണപ്രതിഷ്ഠ നടക്കുന്ന മുഹൂര്‍ത്തത്തില്‍, ഉണ്ണി മുകുന്ദന്റെയും നിഖില വിമലിന്റെയും സിനിമയുടെ സെറ്റില്‍ പ്രത്യേക പൂജ

അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന മുഹൂര്‍ത്തത്തില്‍, ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രത്യേക പൂജ നടത്തി. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പൂജയില്‍ പങ്കുചേര്‍ന്നു. പൂജാ കര്‍മ്മത്തിനൊടുവില്‍, എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

ഭാരതം മുഴുവന്‍ ഭക്തിനിര്‍ഭരമായി പ്രാര്‍ഥനയില്‍ മുഴുകിയ പ്രാണപ്രതിഷ്ഠാ സമയത്ത്, അതില്‍ പങ്കുചേരുക എന്നത് നമ്മുടെ ഉത്തരവാദിത്തവും അതിനൊപ്പം അഭിമാനവുമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. നിഖില വിമലാണ് നായിക.