രാഹുൽ ഗാന്ധി വയനാട്ടിലെത്തി ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നു

കല്പറ്റ: രാഹുൽഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി. അജിയുടെ മക്കളായ അലൻ, അൽന, ഭാര്യ ഷീബ, അമ്മ എൽസി, അച്ഛൻ ജോസഫ് എന്നിവരുമായി രാഹുൽ സംസാരിച്ചു

തുടർന്ന് അദ്ദേഹം പാക്കത്തേക്ക് തിരിച്ചു. ശേഷം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. തുടർന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതൽ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങിൽ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റർമാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.