തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി രഥത്തിൽ തെരുവിലിറങ്ങിയ മുൻ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമനെതിരെ സോഷ്യൽ മീഡിയയില്‍ കടുത്ത വിമര്‍ശനം. ജനാധിപത്യ സംവിധാനം വിജയകരമായി തുടരുന്ന സമകാലിക കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് തീർത്തും ജനാധിപത്യ വിരുദ്ധമെന്നാണ് വിമര്‍ശനം.

ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ റോഡ് ഷോയിലാണ് ആദിത്യ വർമൻ രഥത്തിലേറി വന്നത്. ഓപ്പൺ ജീപ്പ് രഥത്തിന്റെ മാതൃകയിലാക്കി അതിൽ കയറി നിന്നുകൊണ്ടായിരുന്നു ആദിത്യ വർമന്റെ യാത്ര. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് സംഭവത്തിൽ ആദിത്യ വർമനെ ട്രോളുന്നത്.


രാജഭരണം മണ്ണോട് മണ്ണടിഞ്ഞിട്ടും ഇവർ നടത്തുന്ന ഇത്തരം കോമാളിത്തരങ്ങളെ എന്ത് പേരിട്ട് വിളിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.























