നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊ ന്നു;മാതാവിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം . ഭർത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷര്‍ട്ടിൽ പൊതിഞ്ഞ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.