തിരുവനന്തപുരം: ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെന്ഷന് കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ വ്യക്തമാക്കി.

എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് എൻസിപി ആവശ്യപ്പെട്ടു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിയില്ലെങ്കിൽ വന്യജീവി സംഘർഷം പ്രതിപക്ഷം തെരെഞ്ഞെടുപ്പിൽ വലിയ പ്രചരണമാക്കുമെന്ന് പിസി ചാക്കോ ചൂണ്ടിക്കാണിച്ചു.

























