ചെന്നൈ: ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൈനികനും ഭാര്യയും അറസ്റ്റിൽ. 11 വയസ്സുള്ള പെൺകുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം.

അറസ്റ്റിലായ സൈനികൻ്റെ ഭാര്യ പെൺകുട്ടിയുടെ ബന്ധുവാണ്. 11 കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. പിന്നാലെ അച്ഛനും ഉപേക്ഷിച്ചു പോയി. ഇതോടെയാണ് ഇവർ പെൺകുട്ടിയെ ദത്തെടുത്തത്. ഇന്ത്യൻ ആർമിയിൽ സുബേദാറും ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നതുമായ സൈനികൻ ഒരു മാസത്തെ അവധിക്ക് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാൾ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഊമച്ചിക്കുമൽ പൊലീസ് പറഞ്ഞു.


സംഭവത്തിന് പിന്നാലെ പെൺകുട്ടി സൈനികൻ്റെ ഭാര്യയോട് പരാതിപ്പെട്ടു. എന്നാൽ പൊലീസിൽ അറിയിക്കുന്നതിന് പകരം വിഷയം മറച്ചുവെക്കാനാണ് ഇവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. മാർച്ച് 22ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
മാര്‍ച്ച് 22-ാം തീയതിയാണ് അബോധാവസ്ഥയിലുള്ള കുട്ടിയുമായി പട്ടാളക്കാരനും ഭാര്യയും മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടി ബോധമില്ലാതെ വീണുകിടക്കുന്നതുകണ്ട് എടുത്തുകൊണ്ടുവന്നതാണെന്നാണ് ഇവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, കുട്ടി മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്.























